Sunday, 1 April 2018

അവാർഡ് തിളക്കവുമായി  എൻ.എസ് എസ് എൽ.ബി.എസ് യൂണിറ്റ്.





പരിശ്രമം പാഴായില്ല.. എൻ എസ് എസ് എൽ ബി  എസ് യൂണിറ്റിനെ തേടിയെത്തിയത് 4 സംസ്ഥാന അവാർഡുകൾ..  നാഷണൽ സർവീസ് സ്കീം ടെക്‌നിക്കൽ സെല്ലിന്റെ ഡയറക്ടറേറ്റ് തല അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ എൽ ബി എസ് എൻ എസ് എസ് യൂണിറ്റിന് മികച്ച യൂണിറ്റിനുള്ള സ്‌പെഷ്യൽ അപ്രിസിയേഷൻ അവാർഡും , മികച്ച പ്രോഗ്രാം ഓഫീസേർക്കുള്ള സ്‌പെഷ്യൽ അപ്രിസിയേഷൻ അവാർഡ് ശ്രീ കൃഷ്ണപ്രസാദ്‌ പി കെയ്ക്കും, മികച്ച വൊളണ്ടിയർനുള്ള അവാർഡ് മുഹമ്മദ്‌ ഇർഫാനും , യൂണിവേഴ്സിറ്റി ടോപ്‌സ്‌കോറർ അവാർഡും നൗഷാദിനും ലഭിക്കുകയുണ്ടായി..
2 വർഷത്തെ തുടർച്ചയായ പ്രവർത്തനങ്ങളെ മുൻനിർത്തിയാണ് സംസ്ഥാന അവാർഡുകൾ പ്രഖ്യാപിക്കുന്നത്.. എൽ ബി എസ് എൻ എസ് എസ് യൂണിറ്റിനും അതിലുപരി കോളേജിനും അഭിമാനകരമായ നിമിഷങ്ങളാണിത്..  തുടർന്നും ഇതേ രീതിയിൽ നല്ല പ്രവർത്തനങ്ങളുമായി ഞങ്ങൾക്ക് മുന്നോട്ട് പോവാൻ കഴിയട്ടെ എന്ന പ്രതീക്ഷയോടെ....




No comments:

Post a Comment