Friday, 1 December 2017

എയ്ഡ്സ് ദിനാചരണം


മുളിയാർ സി എച്ച് സി യുടെയും എൽ ബി എസ് പൊവ്വൽ, ബി എ ആർ എച്ച് എസ് എസ് ബോവിക്കാനം എൻ എസ് എസ് യൂണിറ്റുകളുടെയും സംയുക്താഭിമുഖ്യത്തിൽ എയ്ഡ്സ് ദിനാചരണം നടത്തി.മുളിയാർ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർപേഴ്സൺ ശ്രീ.പ്രഭാകരൻ അധ്യക്ഷത വഹിച്ച യോഗം, മുളിയാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി.ഗീത ഗോപാലൻ ഉദ്ഘാടനം ചെയ്തു.എൻ എസ് എസ് വളണ്ടിയർമാരും, ആശാവർക്കറും, സി എച്ച് സി അംഗങ്ങളും എയ്ഡ്സ് ദിന സന്ദേശമുയർത്തി ബോവിക്കാനം ടൗണിൽ റാലി നടത്തി.തുടർന്ന് ഡോ.ദിവാകർ റായ് എയ്ഡ്സ് ബോധവൽക്കരണ ക്ലാസ് എടുത്തു.മുളിയാർ സി എച്ച്‌ സി ഹെൽത്ത് ഇൻസ്പെക്ടർ രശ്മി, മൊഗ്രാൽപുത്തൂർ എഫ് എച്ച് സി ഹെൽത്ത് ഇൻസ്പെക്ടർ അഷ്റഫ്, വാർഡ് മെമ്പർ മിനി, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ശ്രീ.കൃഷ്ണപ്രസാദ്(എൽ ബി എസ്), ശ്രീ.മണികണ്ഠൻ(ബി എ ആർ എച്ച് എസ് എസ്) എന്നിവർ സംസാരിച്ചു.എൻ എസ് എസ് വളണ്ടിയർ സെക്രട്ടറി റിതേഷ്(എൽ ബി എസ്) പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.എസ് എസ് വളണ്ടിയർ സെക്രട്ടറി ആര്യ മനോജ്(ബി എ ആർ എച്ച് എസ് എസ്) നന്ദി പറഞ്ഞു

.

No comments:

Post a Comment