"തുല്യനീതി നല്ല നാട്"
ഡയറക്ടറേറ് ഓഫ് സോഷ്യൽ ജസ്റ്റിസിന്റെയും എൻ എസ് എസ് ടെക്‌നിക്കൽ സെൽ കേരളയുടെയും ആഭിമുഖ്യത്തിൽ എൽ ബി എസ് കോളേജ് ഓഫ് എൻജിനീയറിഗിൽ ലിംഗസമത്വത്തിനുള്ള ബോധവൽകരണത്തിനായി കാസറഗോഡ്-കണ്ണൂർ ജില്ലാതല ക്യാമ്പിനു തുടക്കമായി എൻ എസ് എസ് ടെക്‌നിക്കൽ സെൽ കേരള സ്റ്റേറ്റ് പ്രോഗ്രാം കോർഡിനേറ്റർ ശ്രീ അബ്ദുൾ ജബ്ബാർ അഹമ്മദ് ന്റെ സാന്നിധ്യത്തിൽ കോളേജ് പ്രിൻസിപ്പൾ ശ്രീ മുഹമ്മദ് ഷുക്കൂർ പതാക ഉയർത്തി ക്യാമ്പ് ആരംഭിച്ചു .
"തുല്യനീതി നല്ല നാട്" എന്ന ആശയം ഉയർത്തി ലിംഗസമത്വത്തിനായി നാം
ചെയ്യേണ്ട പരിപാടികളെ കുറിച്ച് ശ്രീ ബ്രഹ്മണയകം മഹാദേവൻ സർ ന്റെ
നേതൃത്വത്തിൽ പരിശീലന പരിപാടികൾ നടത്തും .
2
ദിവസമായി കോളേജിൽ നടന്നു വരുന്ന ശില്പശാലയുടെ സമാപനസമ്മേളനം കാസറഗോഡ് എ ഡി
എം ശ്രീ അംബുജാക്ഷൻ കെ ഉദ്ഘാടനം ചെയ്തു . ഞാൻ എന്ന ഭാവം ഇല്ലാതാക്കി ലിംഗ
സമത്വത്തിനായി ഏവരും മുന്നിട്ടിറങ്ങണം എന്നു അദ്ദേഹം സംസാരിച്ചു കോളേജ് എൻ
എസ് എസ് പ്രോഗ്രാം ഓഫീസർ ശ്രീ കൃഷ്ണ പ്രസാദ് പി കെ സ്വാഗതം പറഞ്ഞു . എൻ
എസ് എസ് ടെക്‌നിക്കൽ സെൽ കേരളയുടെ പ്രോഗ്രാം കോർഡിനേറ്റർ ശ്രീ അബ്ദുൾ
ജബ്ബാർ അഹമ്മദ് ന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കഴിഞ്ഞ റിപ്പബ്ലിക്
പരേഡിൽ ടെക്‌നിക്കൽ സെല്ലിനെ പ്രതിനിധീകരിച്ചു പങ്കെടുത്ത എൽ ബി എസ് കോളേജ്
വിദ്യാർത്ഥിനിയും എൻ എസ് എസ് വളണ്ടിയറുമായ വിനീത പി വി ക്ക് കോളേജ്
കമ്പ്യൂട്ടർ സയൻസ് മേധാവി ശ്രീ ബിനോയ് ഡി എം പണിക്കർ ഉപഹാരം നൽകി ആദരിച്ചു
യോഗത്തിൽ ജില്ലാ ശിശു സംരക്ഷണ വകുപ്പ് ഓഫീസർ ശ്രീ ബിജു പി മുഖ്യപ്രഭാഷണം
നടത്തി ജെന്സിസ് ക്യാമ്പ് ഡയറക്ടർ ബ്രഹ്മണയകം മഹാദേവൻ , കോളേജ് യു ജി ഡീൻ
പ്രവീണ് കുമാർ , എൻ എസ് എസ് വളണ്ടിയർ സെക്രെട്ടറി ഐശ്വര്യ വേണുഗോപാൽ
എന്നിവർ സംസാരിച്ചു. എൻ എസ് പ്രോഗ്രാം ഓഫീസർ മഞ്ജു വി നന്ദി അറിയിച്ചു.
No comments:
Post a Comment