|
ക്യാമ്പിന്റെ ഔപചാരികമായ ഉത്‌ഘാടനം ഉദുമ എം.എൽ.എ കെ.കുഞ്ഞിരാമൻ നിർവഹിക്കുന്നു' |
എൽ.ബി.എസ് എൻ.എസ്.എസ് യൂണിറ്ററിന്റെ 2016-2017 അധ്യയന വർഷത്തെ സ്പെഷ്യൽ ക്യാമ്പിന് പരവനടുക്കം ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ തുടക്കമായി.രാവിലെ 9:30 പ്രോഗ്രാം ഓഫീസർ കൃഷ്ണ പ്രസാദ് പി.കെ ക്യാംപിൽ പതാക ഉയർത്തി.ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം ഉദുമ നിയോജക മണ്ഡലം എം.എൽ.എ കെ.കുഞ്ഞിരാമൻ നിർവഹിച്ചു.ഉദ്‌ഘാടന ചടങ്ങ്കിൽ പ്രോഗ്രാം ഓഫീസർ മഞ്ജു വി സ്വാഗതം ചെയ്തു.ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ ഡോ മേലത്ത് ചന്ദ്രശേഖരൻ നായർ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ ജി.എച് .എസ് എസ് ചെമ്മനാട് പി.ടി.എ പ്രസിഡണ്ട് ടി.നാരായണൻ വടക്കിനിയ ,വൈസ് പ്രസിഡണ്ട് കെ.മധു സുദനൻ നമ്പ്യാർ,സംഘാടക സമിതി വൈസ് ചെയർമാൻ ബാബു മണിയങ്ങാനം,എൽ.ബി.എസ് എഞ്ചിനീറിങ് കോളേജ് പിടിഎ പ്രതിനിധി രവി തുടങ്ങിയവർ ആശംസകൾ അറിയിച്ചു.ചടങ്ങിൽ എൻ.എസ്.എസ് അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ ഗോവിന്ദൻ അറിയിച്ചു.ക്യാമ്പിന്റെ ആദ്യ പരിപാടിയായി സ്കൂൾ ക്യാംപസിൽ വൃക്ഷതൈകൾ നാട്ടു പിടിപ്പിച്ചു.ഉച്ചക്ക് 11:30 ക്ക് കാസർഗോഡ് ജനറൽ കോസ്‌പിറ്റലിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി യൂണിറ്റ് ചെയ്യുന്ന പുനർജ്ജനി പ്രോജക്ടിന്റെ വിളംബര ജാഥ കാസറഗോഡ് ജനറൽ ഹോസ്പിറ്റൽ അംഗണത്തിൽ വച്ച് ജനറൽ ഹോസ്പിറ്റൽ മെഡിസിൻ കൺസൽട്ടൻറ് എം.കുഞ്ഞിരാമൻ ഫ്ളാഗ്ഓഫ് ചെയ്തു.കാസറഗോഡ് ജനറൽ ഹോസ്പിറ്റൽ മുതൽ പുതിയ ബസ് സ്റ്റാൻഡ് വരെ നടന്ന ജാഥയിൽ 140 ഓളം വരുന്ന വോളന്റീർസ് പങ്കെടുത്തു.
|
പുനർജ്ജനി പ്രൊജക്റ്റ് വിളംബര ജാഥ ജനറൽ ഹോസ്പിറ്റൽ മെഡിസിൻ കൺസൾറ്റൻറ് എം.കുഞ്ഞിരാമൻ ഫ്ളാഗ്ഓഫ് ചെയ്യുന്നു |
|
സ്കൂൾ ക്യാംപസിൽ നടന്ന വൃക്ഷതൈ നടൽ |
No comments:
Post a Comment