Tuesday, 8 November 2016

എൽ.ബി.എസ് കോളേജിൽ വെച്ച് മൂലകോശദാന രജിസ്‌ട്രേഷൻ ക്യാമ്പും ബോധവൽക്കരണവും നടത്തി .

എൻ.എസ്.എസ്  വോളന്റിയേർസ്  കോളേജ് വിദ്യാർത്ഥിളുടെ  മൂലകോശ ദാന രജിസ്‌ട്രേഷന്  വേണ്ടി സഹായിക്കുന്നു 
         ടി.കെ.എം. എൻജിനിയറിംഗ് കോളേജിലെ വിദ്യാർത്ഥികളുമായി സഹകരിച്ച് കോളേജ് ക്യാംപസിൽ വെച്ച്  മൂലകോശ ദാന രജിസ്‌ട്രേഷൻ ക്യാമ്പും വിദ്യാർത്ഥികൾക്ക്  ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.കേരളത്തിലെ പ്രമുഖ എൻ.ജി.ഒ ആയ ദാത്രി യുടെ നേതൃത്വത്തിൽ നടന്ന ക്യാമ്പിനോട് അനുബന്ധിച്ച് നടന്ന ചടങ്ങിന്റെ  ഔപചാരികമായ ഉൽഘാടനം കോളേജ് പ്രിൻസിപ്പാൾ ഡോ.മുഹമ്മദ് ഷുകൂർ സാർ നിർവഹിച്ചു.വിദ്യാർത്ഥികൾക്ക് വേണ്ടി ദാത്രിയുടെ  സ്റ്റേറ്റ് കോർഡിനേറ്ററായ എബിൻ സാം ജോൺ സാർ  ബോധവൽക്കരണ ക്ലാസ്സെടുത്തു .ക്ലാസിൽ വെച്ച് മൂലകോശ ദാനത്തിന്റെ പ്രാധാന്യവും അതിന്റെ ആവശ്യകതയും അദ്ദേഹം വിദ്യാർഥികൾക്ക്  പകർന്നു നൽകി.കോളേജിൽ നിന്നുള്ള 600 ഓളം വിദ്യാർത്ഥികളും സ്റ്റാഫ് അംഗങ്ങളും മൂലകോശ ദാനത്തിന് സന്നദ്ധത അറിയിച്ചു. വൈകുന്നേരം 4:30 യോടെ ക്യാംപിനു സമാപനം കുറിച്ചു.


കോളേജ്  പ്രിൻസിപ്പാൾ ഡോ.മുഹമ്മദ് ഷുകൂർ സാർ  ഉദ്ഘാടനം നിർവഹിക്കുന്നു 


ദാത്രിയുടെ  സ്റ്റേറ്റ് കോർഡിനേറ്ററായ എബിൻ സാം ജോൺ സാർ  ബോധവൽക്കരണ ക്ലാസ്സെടുക്കുന്നു 


മാതൃഭൂമി ന്യൂസ്  റിപ്പോർട്ട് 

No comments:

Post a Comment