കേരള സംസ്ഥാനമൊട്ടാകെ എൻ.എസ്.എസ് ടെക് സെൽ നടത്തി വരുന്ന നാഷണൽ ഡിജിറ്റൽ ലിറ്ററസി മിഷന് വേണ്ടി കാസറഗോഡ് ജില്ലയിലെ വളന്റിയേഴ്സിനെ സജ്ജമാക്കുവാൻ എൽ.ബി.എസ് കോളേജിൽ വച്ച് ഏകദിന പഠനക്യാമ്പ് എൻ.എസ്.എസ് എൽ.ബി.എസ് യൂണിറ്റ് നടത്തി.നാഷണൽ ഡിജിറ്റൽ ലിറ്ററസി മിഷൻറെ ഉന്നത ഉദ്യോഗസ്ഥനായ മഹേഷ് മുരുഗൻ ക്യാമ്പിന് നേതൃത്വം നൽകി.പ്രോഗ്രാമിന് എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ കൃഷ്ണപ്രസാദ് പി.കെ സ്വാഗതം പറഞ്ഞു.കാസറഗോഡ് ജില്ലയിലെ 7 ഓളം വരുന്ന എൻജിനിയറിംഗ്/പോളി-ടെക്‌നിക് കോളേജുകളിൽ നിന്നുള്ള 60 ഓളം വളന്റിയേഴ്‌സ് ക്യാംപിൽ പങ്കെടുത്തു .കാസറഗോഡ് ജില്ലാ എൻ.ഡി.എൽ.എം കോർഡിനേറ്റർ ശോഭിൻ ക്യാമ്പിൽ നന്ദി പ്രകാശിപ്പിച്ചു .
|
No comments:
Post a Comment