|
പി.എച്ച്.സി ഹെൽത്ത് ഇൻസ്‌പെക്ടർ രാജീവ് സാർ എൻ,എസ്,എസ് പ്രോഗ്രാം ഓഫീസർ കൃഷ്ണാ പ്രസാദ് സാറിന് ലഹരി വിരുദ്ധ സ്റ്റിക്കർ കൈമാറുന്നു. |
എന്‍.എസ്.എസ് എല്‍.ബി.എസ് യൂണിറ്റ് കാസര്‍ഗോഡ് ജില്ലയിലെ പ്രമുഖ ഓണ്ലൈന്‍ വാര്‍ത്ത പോര്‍ട്ടലായ കാസറഗോഡ് വാര്‍ത്ത യുടെ സഹകരണത്തോടുകൂടി പൊവ്വലില്‍ ലഹരി വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു.കൂട്ടയ്മയുടെ ഔദ്യോഗികമായ ഉല്‍ഘാടന കര്‍മ്മം ബോവിക്കാനം പി.എച്ച്.സി ഹെല്‍ത്ത് ഇന്സ്പെക്ടര്‍ രാജിവന്‍ സാര്‍ ബോധവല്‍ക്കരണ സ്റ്റിക്കര്‍ എന്‍.എസ്.എസ് യൂണിറ്റ് പ്രോഗ്രാം ഓഫീസര്‍ കൃഷ്ണപ്രസാദ് സാര്‍ക്ക് നല്‍കി കൊണ്ട് നിര്‍വഹിച്ചു.കൂട്ടായ്മയില്‍ എല്‍.ബി.എസ് കോളേജ് പ്രിന്സിപ്പാള്‍ കെ.എ.നവാസ് അധ്യക്ഷത വഹിച്ചു.കൂട്ടായ്മയില്‍ വച്ച് പങ്കെടുത്ത എല്ലാവരും ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു ഇതിന് സെക്രട്ടറി അഫ്ഹാം നേതൃത്വം നല്‍കി.കൂട്ടായ്മയില്‍ വാര്‍ഡ് മെംബര്‍ നബീസ,എൽ.ബി.എസ്.കോളേജ് ഇലക്ട്രിക്കൽ വിഭാഗം മേധാവി സുകുമാരൻ ,വൈറ്റ് മൂണ്‍ ക്ലബ്ബ് പ്രതിനിധി ജാസിര്‍,ആരിഫ് തുടങ്ങിയര്‍ ആശംസകള്‍ അറിയിച്ചു.കൂട്ടായ്മയില്‍ എന്‍.എസ്.എസ് സെക്രട്ടറി അഫ്ഹാം സ്വാഗതവും വളണ്ടിയര്‍ മെഹ്ബൂബ് നന്ദിയും പറഞ്ഞു.ഔദ്യോഗിക ചടങ്ങിന് ശേഷം വളണ്ടിയേര്‍സ് പൊവ്വലില്‍ ലഹരി വിരുദ്ധ ലഘുലേഖ വിതരണവും വാഹനങ്ങളിൽ ലഹരി വിരുദ്ധ പോസ്റ്റര്‍ പതിപ്പിക്കുകയും ചെയ്തു.
No comments:
Post a Comment