രതീഷ് സാർ വിദ്യാർത്ഥികൾക്ക് ക്ലാസ് എടുക്കുന്നു |
ജൂലൈ 11 ജനസംഖ്യ ദിനവുമായി ബന്ധപ്പെട്ട് എൽ.ബി.എസ് എൻ.എസ്.എസ് യൂണിറ്റ് കോളേജ് വിദ്യാർത്ഥികൾക്ക് വേണ്ടി ഒരു ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.എൽ.ബി.എസ് കോളേജിലെ അപ്ലൈഡ് സയൻസ് ഡിപ്പാർട്മെൻറ്റിലെ എക്കൊണോമിൿസ് വിഷയം കൈകാര്യം ചെയ്യുന്ന രതീഷ് സാർ "ജനസംഖ്യയും എക്കണോമിക്‌സും " എന്ന വിഷയത്തെ അടിസ്ഥാനമാക്കി ക്ലാസ് എടുത്തു .വൈകുന്നേരം സെമിനാര് ഹാളിൽ വച്ച് നടന്ന പരിപാടിക്ക് എൻ.എസ്.എസ് വളണ്ടിയർ ദൃശ്യ പി.യു. സ്വാഗതം പറഞ്ഞു.ഒന്നര മണികൂർ നീണ്ടുനിന്ന പ്രോഗ്രാം എൻ.എസ്.എസ് വളണ്ടിയർ സെക്രട്ടറി അഫ്‍ഹാം വി.പി.എം നന്ദി പറഞ്ഞു കൊണ്ട് അവസാനിപ്പിച്ചു.