|
തണൽ പ്രോഗ്രാം ജില്ലാ എ.ഡി.എം മുരളീധരൻ വീ.പി.ഉദ്ഘാടനം ചെയ്യുന്നു |
"ഒരു തണല്‍" പദ്ധതിയുടെ ഭാഗമായി എല്‍.ബി.എസ് എന്‍.എസ്.എസ് ബോവിക്കാനത്തുള്ള തണല്‍ ബഡ്സ് സ്കൂളിലെ കുട്ടികള്‍ക്ക് ബാഗും പഠനോപകരണ കിറ്റും ബോവിക്കാനത്ത് വച്ച് നടന്ന പരിപാടിയില്‍ ബഹുമാനപ്പെട്ട അഡീഷണല്‍ ജില്ല മജിസ്റ്റ്രേറ്റ് മുരളീധരന്‍.വീ.പി. വിതരണം ചെയ്തു.പരിപാടിയില്‍ ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡന്‍റ് ഖാലിദ് ബെല്ലിപ്പാടി അധ്യക്ഷത വഹിച്ചു.എന്‍.എസ്.എസ്.പ്രോഗ്രാം ഒഫീസര്‍ ക്ര്ഷ്ണ പ്രസാദ് പി.കെ. എല്ലാവരെയും പരിപാടിയിലെക്ക് സ്വാഗതം ചെയ്തു.പഞ്ചായത്ത് വൈസ്.പ്രസിഡന്‍റ് ഗീത,പ്രധാനധ്യാപിക സുമ,തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു.എന്‍.എസ്.എസ് സെക്രട്ടറി സായിശ്യാം.പി.സി. നന്ദി പറഞ്ഞതോട് കൂടി പരിപാടി ഔദ്യോഗികമായി അവസാനിച്ചു.
|
ബഹുമാനപ്പെട്ട അഡീഷണല്‍ ജില്ല മജിസ്റ്റ്രേറ്റ് മുരളീധരന്‍.വീ.പി. കുട്ടികള്‍ക്കുള്ള ബാഗ് പ്രധാനധ്യാപിക സുമയ്ക്ക് നല്‍കുന്നു
|