ഭരണഘടന ദിനം പ്രമാണിച്ച് "ഭരണഘടന ആമുഖം" വായിച്ചു
ഭരണഘടന ദിനം പ്രമാണിച്ച് എൽ.ബി. എസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് കാസറഗോഡ് എൻ.എസ്.എസ് വോളന്റീർമാർ ഒത്തുകൂടി "ഭരണഘടന ആമുഖം" വായിച്ചു. എൻ.എസ്.എസ് വളണ്ടിയർമാരുടെ മാനവഗീതത്തോടെയാണ് പരിപാടി ആരംഭിച്ചത്. എൻ.എസ്.എസ് വോളന്റീറായ അമൂല്യ സ്വാഗതം ആശംസിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ മഞ്ജു വി അധ്യക്ഷ പ്രസംഗം നടത്തി. അക്കാഡമിക്സ് ഡീൻ വിനോദ് ജോർജ് ഭരണഘടന ആമുഖം വായിച്ചു. എൻ.എസ്.എസ് വോളന്റീർ ഡിപിൻ നന്ദി പ്രകാശനം നടത്തി.130 എൻ.എസ്.എസ് വോളന്റീർമാർ പരിപാടിയിൽ പങ്കെടുത്തു.
No comments:
Post a Comment