പൊവ്വൽ: കാസർഗോഡ് എൽ ബി എസ് കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ എൻ എസ് എസ് യൂണിറ്റുകളായ 179 ന്റെയും 683 യുടെയും നേതൃത്വത്തിൽ ഹൃദയ സംബന്ധമായ അസുഖങ്ങളെ കുറിച്ചും കോവിഡ് 19 നെ കുറിച്ചും ഉള്ള ഒരു വെബ്ബിനാർ 2020 സെപ്തംബർ 29 ന് ഓൺലൈൻ വീഡിയോ കോൺഫറൻസ് പ്ലാറ്റ്ഫോം ആയ ഗൂഗിൾ മീറ്റ് മുഖാന്തരം സംഘടിപ്പിച്ചു. പ്രശസ്ത ഹൃദ്രോഗ വിദഗ്ദനായ ഡോ. മനു ഭാസ്കർ ആണ് പരിപാടിയുടെ മുഖ്യപ്രാസംഗികൻ. "ഹൃദയ സംബന്ധമായ അസുഖങ്ങളും കോവിസ് 19 ഉം" എന്ന വിഷയത്തെ കുറിച്ച് വളരെ നന്നായി സംസാരിച്ച അദ്ദേഹത്തിന് വിദ്യാർത്ഥികൾക്കിടയിൽ കൃത്യമായ അവബോധം സൃഷ്ടിക്കാൻ സാധിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ശ്രിമതി മഞ്ജു വി സ്വാഗതം പറഞ്ഞ പരിപാടിയിൽ വോളണ്ടിയർ സെക്രട്ടറി അഞ്ജുഷ് ആശംസയും എൻഎസ്എസ് വോളണ്ടിയർ ശ്രേയസ് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
No comments:
Post a Comment