Saturday, 15 August 2020

സ്വതന്ത്രദിന പരിപാടികൾ സംഘടിപ്പിച്ചു


ഭാരതത്തിന്‍റെ എഴുപത്തിനാലാം സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് കാസർഗോഡ് എൽ ബി എസ് കോളേജ് നാഷണൽ  സർവീസ് സ്കീം യൂണിറ്റുകളുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ ദിന പരിപാടികൾ ഓൺലൈനായി സംഘടിപ്പിച്ചു.

              മാനവഗീതത്തോടെ ആരംഭിച്ച പരിപാടിയിൽ എൻ എസ് എസ് ന്റെ ജില്ലാതല പ്രോഗ്രാം ഓഫീസർ കൂടിയായ ശ്രീമതി മഞ്ജു വി സ്വാഗതം പറഞ്ഞു.  മുൻ ഇന്ത്യൻ നാവികസേന ഓഫീസറായ അഡ്വക്കേറ്റ് ശ്രീ അരവിന്ദ് വിശിഷ്ടാതിഥി ആയിരുന്നു. വിദ്യാർഥികൾക്ക് ഏറെ പ്രചോദനം നൽകുന്ന പ്രഭാഷണം ആണ് അദ്ദേഹം നടത്തിയത്. കോളേജ് എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ആയ ശ്രീ അജിത് സി മേനോൻ പരിപാടിക്ക് ആശംസ അർപ്പിച്ചു സംസാരിച്ചു. കുമാരി അപർണ എം നന്ദി പറഞ്ഞു. എപിജെ അബ്ദുൽ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള കോളേജുകളിലെ വിദ്യാർഥികളെ പങ്കെടുപ്പിച്ചുകൊണ്ട് കാസർഗോഡ് എൽ ബി എസ് കോളേജ് ഓഫ് എൻജിനീയറിങ്ങിലെ എന്‍ എസ് എസ് യൂണിറ്റുകൾ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാവിലെ "ലെറ്റ്സ് ഗെറ്റ് ക്വിസ്സിക്കൽ" ഓൺലൈൻ ക്വിസ് സംഘടിപ്പിച്ചു. പരിപാടിയിൽ സംസ്ഥാനത്തെ മുഴുവൻ ജില്ലകളിൽ നിന്നായി അറുന്നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു.വൈകുന്നേരം നാലുമണിക്ക് ഓൺലൈനായി നടന്ന ചടങ്ങിൽ ക്വിസ് മത്സരത്തിലെ വിജയികളെ എപിജെ അബ്ദുൽ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയുടെ ആദരണീയയായ വൈസ് ചാൻസലർ ഡോക്ടർ രാജ്യശ്രീ  എം എസ്  പ്രഖ്യാപിക്കുകയും സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്തു.  കാസർഗോഡ് എൽ ബി എസ് കോളേജ് ഓഫ് എൻജിനീയറിങ്ങ് പ്രിൻസിപ്പാൾ ഡോക്ടർ മുഹമ്മദ് ശക്കൂര്‍ ടി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.  എൻ എസ് എസ് ജില്ലാ പ്രോഗ്രാം ഓഫീസർ ശ്രീമതി മഞ്ജു സ്വാഗതം പറഞ്ഞ ചടങ്ങിൽ സർവ്വകലാശാല പ്രോഗ്രാം കോര്‍ഡിനേറ്റർ ഡോക്ടർ ജോയി വർഗീസ് വി എം മുഖ്യപ്രഭാഷണം നടത്തി. ഓൺലൈൻ ക്വിസ് പ്രോഗ്രാം ആയ "ലെറ്റ്സ് ഗെറ്റ് ക്വിസ്സിക്കലിൽ" നോർത്ത് മലബാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ രാഹുൽ കെ ഒന്നാം സ്ഥാനവും,വിദ്യ അക്കാദമി കിളിമാനൂർ തിരുവനന്തപുരത്തെ ആരോമൽ ബിജു രണ്ടാം സ്ഥാനവും,കോളേജ് ഒാഫ് എൻജിനീയറിങ് അടൂരിലെ സാഹിൽ എസ് വാരിയർ മൂന്നാംസ്ഥാനവും നേടി. 

വിജയികൾക്ക് ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും നൽകി. എൻ എസ് എസ് ന്റെ നോർത്ത്  റീജിയണൽ  കോർഡിനേറ്റർ ഡോക്ടർ സുനീഷ് പി വി,എൽ ബി എസ് കോളേജ് ഓഫ് എൻജിനീയറിങ്ങ് ഡീനുമാരായ ഡോക്ടർ വിനോദ് ജോർജ്, ഡോക്ടർ പ്രവീൺ കുമാർ എന്നിവർ ചടങ്ങിൽ ആശംസ അർപ്പിച്ച് സംസാരിച്ചു. കോളേജ് എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ശ്രീ അജിത് സി മേനോൻ ഓൺലൈൻ സംവിധാനങ്ങൾ കൈകാര്യം ചെയ്തു.എന്‍ എസ് എസ് വളണ്ടിയർ സെക്രട്ടറി ശ്രീ അഞ്ജുഷ്  നന്ദി അർപ്പിച്ചു. കാസർഗോഡ് എൽ ബി എസ് കോളേജ് ഓഫ് എൻജിനീയറിങ്ങ് എന്‍ എസ് എസ് വളണ്ടിയർമാരും അസോസിയേറ്റ് പ്രോഗ്രാം ഓഫീസർമാരായ ഷിബിൻ, രമ്യ എം ആർ എന്നിവരും പരിപാടിയിൽ പങ്കെടുത്തു







No comments:

Post a Comment