PUNARJJANI 2017

ഒന്നാം ദിവസം




കോളേജിലെ എൻ എസ് എസ് യൂണിറ്റുകളുടെ സപ്തദിന ക്യാമ്പ് ജി എം വി എച്ച് എസ് എസ് തളങ്കരയിൽ വെച്ച് ആരംഭിച്ചു.കാസറഗോഡ് ജനറൽ ആശുപത്രിയിൽ വെച്ചു നടക്കുന്ന പുനർജ്ജനി പദ്ധതിയുടെ ക്യാമ്പ് ഉദ്ഘാടനം ബഹുമാനപ്പെട്ട എം എൽ എ ശ്രീ എൻ എ നെല്ലിക്കുന്ന് നിർവഹിച്ചു.എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ശ്രീമതി മഞ്ജു സ്വാഗതം നിർവഹിച്ചു.കാസറഗോഡ് മുൻസിപ്പാലിറ്റി വൈസ് ചെയർമാൻ ശ്രീ എൽ എ മഹ്മൂദ് അധ്യക്ഷത വഹിച്ചു.എൽ ബി എസ് കോളേജ് പ്രിൻസിപ്പൽ ശ്രീ മുഹമ്മദ് ഷെക്കൂർ മുഖ്യപ്രസംഗം നൽകി.ടി കെ മൂസ(ജനറൽ കമ്മിറ്റി കൺവീനർ),ശ്രീ ചന്ദ്രൻ വി (എച്ച് എസ് എസ് പ്രിൻസിപ്പാൾ ജി എം വി എച്ച് എസ് എസ് തളങ്കര),ശ്രീമതി സി വിനോദ(എച്ച് എം,ജി എം വി എച്ച് എസ് എസ്),ശ്രീ മനോജ് കെ കെ (പ്രിൻസിപ്പാൾ, ജി എം വി എച്ച് എസ് എസ്),രാജേഷ്(സ്റ്റാഫ് സെക്രട്ടറി),സുഹറ കെ കെ(അദ്ധ്യാപിക,ജി എം വി എച്ച് എസ് എസ്),സിദ്ദിഖ്(ജനറൽ സെക്രട്ടറി,ബ്ലെയ്സ്)എന്നിവർ സംസാരിച്ചു.മറ്റു ക്ലബ്ബ് ഭാരവാഹികളും പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങളും ഉദ്‌ഘാടന ചടങ്ങിൽ സന്നിഹിതരായി.എൻ എസ് എസ് അസ്സോസിയേറ്റ് പ്രോഗ്രാം ഓഫീസർ  പ്രിയംവദ നന്ദി പ്രകാശിപ്പിച്ചു.തുടർന്ന് പുനർജ്ജനി പദ്ധതിയുടെ ആമുഖമായി കാസറഗോഡ് ജനറൽ ആശുപത്രിയിൽ നിന്ന് കാസറഗോഡ് നഗര പരിസരത്തുകൂടി വിളംബര ജാഥ പുറപ്പെട്ടു.ജനറൽ ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ.രാജാറാം കെ കെ വിളംബര ജാഥ ഫ്ലാഗ്ഓഫ്‌ ചെയ്തു.




രണ്ടാം ദിവസം

ക്യാമ്പിന്റെ രണ്ടാം ദിനത്തിൽ ആശുപത്രിയിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.മോർണിംഗ് അസ്സെംബ്ലിയിൽ കാസറഗോഡ് സബ് ഇൻസ്‌പെക്ടർ അജിത് കുമാർ പി വളണ്ടിയർമാർക്ക് പ്രഭാതസന്ദേശം നൽകി.വൈകുന്നേരം ഡോ.വി ഗംഗാധരൻ സർ  "ഊർജസംരക്ഷണം" വിഷയത്തിൽ ക്ലാസ് എടുത്തു.
മൂന്നാം ദിവസം




പുനർജ്ജനി പദ്ധതി ബഹു. റെവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം  ചെയ്തു.ഉപയോഗശൂന്യമായ ഉപകരണങ്ങളുടെ കേടുപാടുകൾ പരിഹരിച്ചും ചുമരുകൾ പെയിന എസ് എസ് പ്രോഗ്രാം ഓഫീസർ ശ്രീ.കൃഷ്ണപ്രസാദ്‌ പി കെ സ്വാഗതം പറഞ്ഞു.ബഹു. ഉദുമ എം എൽ എ കെ.കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു.കോളേജ് പ്രിൻസിപ്പാൾ ഡോ.മുഹമ്മദ് ഷെക്കൂർ,പി ടി എ സെക്രട്ടറി ശ്രീമതി ശ്യാമളാദേവി,ജനറൽ ഹോസ്പിറ്റൽ  സൂപ്രണ്ട്  ഡോ.രാജാറാം കെ കെ,സ്റ്റാഫ് കൗൺസിൽ പ്രസിഡന്റ് നാരായണൻ നായിക് എന്നിവർ ആശംസ അറിയിച്ചു.ജനറൽ ഹോസ്പിറ്റൽ പി ആർ ഒ ശ്രീമതി സൽ‍മ ടി ബാബു ചടങ്ങിനു നന്ദി പറഞ്ഞു.ചടങ്ങിൽ വെച്ച് വളണ്ടിയർമാരുടെ രണ്ടു ദിവസത്തെ കാഷ്വാലിറ്റി നവീകരണ പ്രവർത്തനങ്ങളുടെ ചിത്രം എം എൽ എ ആശുപത്രി സൂപ്രണ്ടിനു കൈമാറി.ചടങ്ങിനു ശേഷം മന്ത്രി വളണ്ടിയർമാരുടെ പ്രവർത്തനങ്ങൾ വീക്ഷിച്ചു.എൻ എസ് എസ് ടെക്‌നിക്കൽ സെല്ലിന്റെ പ്രവർത്തനങ്ങൾ എല്ലാവർക്കും മാതൃകപരമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു


No comments:

Post a Comment