രക്തദാന ക്യാമ്പ് നടത്തി
പൊവ്വൽ:എൻ.എസ്.എസ് ടെക്‌നിക്കൽ സെൽ എൽ ബി എസ് യൂണിറ്റ്,കാസർഗോഡ് ബ്ലഡ് ബാങ്കുമായി സഹകരിച്ച്‍ ജി.യു.പി.എസ്.മുളിയാർ മാപ്പിള സ്കൂളിൽ വെച്ചു രക്തദാന ക്യാമ്പ് നടത്തി.ചടങ്ങിൽ അഡീഷണൽ എസ്.ഐ വേണുഗോപാൽ ടി കെ ഉദ്ഘാടനം നിർവഹിച്ചു. എൻ എസ് എസ് വളണ്ടിയർ സെക്രട്ടറി അമൃത പി രക്തം ദാനം ചെയ്തു കൊണ്ട് പരിപാടിക്ക് തുടക്കം കുറിച്ചു.ക്യാമ്പിൽ നിന്നും 75 യൂണിറ്റ് രക്തം ശേഖരിക്കാൻ സാധിച്ചു.
No comments:
Post a Comment