PUNARJANI PROJECT 2016

ലോഗോ 
                   കേരളത്തിലെ ആരോഗ്യമേഖലയിൽ വമ്പിച്ച മുന്നേറ്റങ്ങൾ ഉണ്ടാക്കുന്നതിന് വേണ്ടി കേരള ടെക്‌നിക്കൽ ഡയറക്റ്ററേറ്റിന്റെ കീഴിലുള്ള എൻ.എസ്.എസ് 2013 ൽ തുടങ്ങിയ പദ്ധതിയാണ് പുനർജ്ജനി.ഈ പദ്ധതിയുടെ ഭാഗമായി കേരളത്തിലെ സർക്കാറിന്റെ കീഴിലുള്ള ഹോസ്പിറ്റലുകളിൽ  ഉപയോഗശൂന്യമായി  കിടക്കുന്ന ഉപകരണങ്ങളും ഫർണിച്ച്ചറുകളും സാങ്കേതിക രംഗത്ത് പ്രവർത്തിക്കുന്ന എൻ.എസ്.എസ് വളണ്ടിയേഴ്‌സിന്റെ പരിശ്രമഫലമായി പ്രവർത്തനസജ്‌ജമാക്കലാണ് ഇതിന്റെ ലക്‌ഷ്യം. കഴിഞ്ഞ മൂന്നുവർഷത്തെ പ്രവർത്തനഫലമായി എൻ.എസ്.എസ് ടെക്ക്നിക്കൽ സെൽ സർക്കാർ ഖജനാവിലേക്ക് 12 കോടിയിലധികം രൂപയുടെ മുതൽകൂട്ട് ഉണ്ടാക്കിയിട്ടുണ്ട്.ഈ പ്രവർത്തനങ്ങളുടെ ഫലമായി കഴിഞ്ഞ ബഡ്ജറ്റിൽ സർക്കാർ ഈ പദ്ധതിക്ക് വേണ്ടി തുക വകയിരുത്തിയിരുന്നു.
          ഈ വർഷം പദ്ധതിയുടെ ആദ്യഘട്ടമെന്നരീതിയിൽ 14 ജില്ലകളിലെ ഓരോ സർക്കാർ ഹോസ്പിറ്റലിലും ഈ പദ്ധതി നടപ്പാക്കുന്നു.കാസറകോട് ജില്ലയിലെ ജനറൽ ഹോസ്പിറ്റലിൽ ആണ് ഈ പദ്ധതി ഈ വര്ഷം  ആദ്യമായി നടപ്പിലാക്കുന്നത്.എൽ.ബി.എസ് കോളേജ് ഓഫ് എൻജിനീറിംഗ് കാസറഗോഡിലെ എൻ.എസ്.എസ് യൂണിറ്റുകളായ 179&683 ന്റെ നേതൃത്വത്തിലാണ് കാസർഗോഡ് ജനറൽ ഹോസ്പിറ്റലിൽ ഈ പ്രോജക്ട് ചെയ്യുന്നത്.
           2013 ലും എൽ.ബി.എസ് എൻ.എസ്.എസ് യൂണിറ്റ് കാസർഗോഡ് ജനറൽ ഹോസ്പിറ്റലിൽ  പുനർജ്ജനി പ്രോജക്‌ട് ചെയ്‌തിരുന്നു.ആ വർഷം 10 ലക്ഷത്തോളം രുപയുടെ മുതൽകൂട്ട് യൂണിറ്റിന്റെ പ്രവർത്തനഫലമായി സർക്കാർ ഖജനാവിലെക് ഉണ്ടക്കികെടുക്കാൻ സാധുച്ചിട്ടുണ്ട്.ഇതിനുള്ള അംഗീകാരമെന്നോണം എൻ.എസ്.എസ് സാങ്കേതിക വകുപ്പിൽ നിന്ന് അവാർഡും ജനപ്രതിനിധികളിൽ നിന്ന് പ്രശംസകളും ഏറ്റുവാങ്ങിയിട്ടുണ്ട്. ഈ വർഷം രണ്ട് യൂണിറ്റുകളിൽ നിന്നുമായി സാങ്കേതികരംഗത്ത് മികവ് തെളിയിച്ച 160 വരുന്ന എൻ.എസ്.എസ് പ്രവർത്തകന്മാരാണ് ഈ പദ്ധതിയുടെ വിജയത്തിനായി മുന്നിട്ടിറങ്ങുന്നത്.
         എന്നും ആരോഗ്യമേഖലയിൽ വെല്ലുവിളികൾ നേരിടുന്ന ഒരു ജില്ലയാണ് കാസർഗോഡ്.പട്ടിണിപ്പാവങ്ങൻറെയും എൻഡോസൾഫാൻ ഇരകളുടെയും ജില്ല.ജില്ലയിലെ ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന ഏറ്റവും വലിയ സർക്കാർ ഹോസ്പിറ്റലാണ്  കാസര്കോടിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന "ജനറൽ ഹോസ്പിറ്റൽ" .ജില്ലയിലെ ആരോഗ്യമേഖലയിലെ ഈ പരിതാപകരമായ അവസ്ഥയിൽ ജില്ലയിലെ വലിയ സർക്കാർ ഹോസ്പിറ്റൽ ആയ ജനറൽ ഹോസ്പിറ്റൽ  അതിന്റെ പ്രവർത്തനങ്ങളിലും ഭൗതികസാഹചര്യങ്ങങ്ങളിലും വളരെ പിന്നോട്ടാണുള്ളത്.ഇക്കാരണത്താൽ തന്നെ പാവപ്പെട്ടവന്റെ അത്താണിയാവേണ്ട ഈ ഹോസ്പിറ്റൽ ജനങ്ങൾക്ക് സമ്മാനിക്കുന്നത് ദുരിതയാതനകളാണ്. സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്നത് കൊണ്ട് തന്നെ അതിന്റെ ഭൗതികസാഹര്യങ്ങളിൽ മാറ്റങ്ങൾ കൊണ്ട് വരണമെങ്കിൽ കാലങ്ങൾ ഏറെ എടുക്കും.ഈ സാഹചര്യത്തിൽ സാങ്കേതിക വിദ്യാഭാസ വകുപ്പിന്റെ കീഴിലുള്ള  എൻ.എസ്.എസ് ന്റെ പ്രോജക്ട് ആയ "പുനർജ്ജനി"യുടെ ഭാഗമായി ജനറൽ ആശുപത്രിയിൽ യുണിറ്റിനാലാവുന്ന  മാറ്റങ്ങൾ കൊണ്ടുവരാണ് ശ്രമിക്കുക തന്നെ ചെയ്യും .ഈ വരുന്ന ക്രിസ്മസ് അവധി ദിവസങ്ങളിൽ യൂണിറ്റിന്റെ  വാർഷിക സ്‌പെഷ്യൽ ക്യാമ്പിന്റെ ഭാഗമായി ജനറൽ ആശുപത്രിയിൽ പുനർജനി ചെയ്യുകയാണ്.ഏകദേശം പത്ത് ലക്ഷം രുപ മുതൽ മുടക്കിൽ എഴുപത് ലക്ഷം രുപയുടെ മുതൽക്കൂട്ട് ഖജനാവിലേക്ക് നൽകാൻ വേണ്ടിയാണ്  യൂണിറ്റ് ഈ വര്ഷം മുന്നിട്ടിറങ്ങിയിട്ടുള്ളത്.


No comments:

Post a Comment